"Welcome to Prabhath Books, Since 1952"
What are you looking for?

ഓർമകളുടെ തുരുത്തിൽ നിന്ന്

4 reviews

എല്ലാം തുറന്നുപറയുന്ന,മലയാളത്തിലെ മികച്ച ആത്മകഥകളിലൊന്നായി വായനക്കാർ (നിരൂപകരും)കണ്ട, 'ഓർമ്മകളുടെ തുരുത്തിൽ നിന്നി...'ന്റെ പുതിയ മൂന്നാം പതിപ്പ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്,സാഹിത്യ - രാഷ്ട്രീയ വിമർശകൻ, ഇന്ത്യനിംഗ്ലീഷ് കവി തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ജി.എൻ.പണിക്കരുടെ ജീവിതകഥ. അനുഭവവിവരണങ്ങളിലൂടെയും സർഗ്ഗരചനകളിലൂടെയും തെളിഞ്ഞുവരുന്നത് നൂറുകണക്കിന് വ്യക്തികൾ. മലയാളത്തിലും ഇംഗ്ലീഷിലുമായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച എഴുത്തുകാരൻ, സംസ്ഥാനസാംസ്കാരിക കാര്യ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർവരെയായ ഉദ്യോഗസ്ഥൻ,കോളേജ് ക്ലാസ്സുകളിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നതിൽ ജീവിതസായുജ്യം അനുഭവിക്കുന്ന അദ്ധ്യാപകൻ എന്നീ നിലകളിലുള്ള പണിക്കരുടെ സംഭവബഹുലമായ ജീവിതം. രസകരമായ നോവൽ പോലെ ആഹ്ലാദപൂവ്വം വായിച്ചുതീർക്കാവുന്ന പുസ്തകം.എൺപത്തിരണ്ടാം വയസ്സിൽ എത്തിനിൽക്കുന്ന പണിക്കരുടെ ഓർമ്മകളുടെ തുരുത്തിലേയ്ക്ക് വായനക്കാർക്ക് സ്വാഗതം.

522 580-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support